കൊല്ലം: കശുഅണ്ടി തൊഴിലാളികളുടെ വേജസ് പരിഷ്‌കരണ ചർച്ച ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കാഷ്യു കോർപ്പറേഷൻ ചെയർമാൻ നിവേദനം നൽകിയതിനെ തുടർന്ന് അടിയന്തരമായി ഐ.ആർ.സി യോഗം ചേരാൻ ലേബർ കമ്മിഷണർക്ക് മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി. 14ന് ഉച്ചയ്ക്ക് 2.30ന് ലേബർ കമ്മിഷണറുടെ കാര്യാലയത്തിൽ യോഗം ചേരും. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നിർദേശം അവഗണിച്ച് ഒറ്റപ്പെട്ട പ്രശ്നങ്ങൾ ഉയർത്തി സ്ഥാപനത്തിന്റെ നിലനിൽപ്പിന് ദോഷം വരുത്തുന്ന എല്ലാ പ്രവർത്തനങ്ങളെയും ചെറുത്ത് തോൽപ്പിക്കാൻ മാനേജ്‌മെന്റ് നടത്തുന്ന ശ്രമങ്ങൾക്കൊപ്പം തൊഴിലാളികളും പൊതുസമൂഹവും സഹകരിക്കണമെന്ന് കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ അഭ്യർത്ഥിച്ചു.