കൊല്ലം: കൊട്ടാരക്കര നെല്ലിക്കുന്നം അരീക്കൽ ആയുർവേദ ഹോസ്പിറ്റലും ഓടനാവട്ടം ലയൺസ് ക്ളബ്ബും സംയുക്തമായി തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും നടത്തുന്നു. 11ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1വരെ ഓടനാവട്ടം കെ.ആർ.ജി.പി.എം.എച്ച്.എസ്.എസിലാണ് ക്യാമ്പ് നടത്തുക. വെളിയം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സോമശേഖരൻ ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ളബ് പ്രസിഡന്റ് എസ്.മനോഹരൻ അദ്ധ്യക്ഷനാകും. ഡോ.എ.ആർ.സ്മിത്ത് കുമാർ, ഉമ്മൻ മാത്യു, ഷീബ സന്തോഷ്, ആർ.ബി.ബിജു, ടി.ബി.ബിജു, വി.കെ.ഗോപാലകൃഷ്ണപിള്ള, ജി.പ്രസാദ്, കെ.ജോൺ വിൽഫ്രഡ് എന്നിവർ സംസാരിക്കും. ഫോൺ: 9645599633.