photo
വനിതാ ശിശു വികസന വകുപ്പിന്റെ സർവീസ് പ്രൊവൈഡിംഗ് സെന്ററിന്റെ നേതൃത്വത്തിൽ പുത്തൂർ പാങ്ങോട് കുഴിക്കലിടവക ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ബോധവത്കരണ ക്ളാസ്

കൊല്ലം: വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സർവീസ് പ്രൊവൈഡിംഗ് സെന്ററിന്റെ നേതൃത്വത്തിൽ പുത്തൂർ പാങ്ങോട് കുഴിക്കലിടവക ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ബോധവത്കരണ ക്ളാസും കൗൺസിലിംഗും നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഭിഭാഷക റാണി എലിസബത്ത് ജോയി ക്ളാസ് നയിച്ചു. കൗൺസിലർ അഞ്ജന വിജയൻ കൗൺസിലിംഗ് നടത്തി. പ്രിൻസിപ്പൽ സിന്ധു പ്രഭാകറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കോട്ടാത്തല ശ്രീകുമാർ, സി.ശിശുപാലൻ എന്നിവർ സംസാരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കെതിയുള്ള ബോധവത്കരണവും കൗൺസിലിംഗുമാണ് നടത്തിയത്. തുടർ പ്രവർത്തനങ്ങളുമുണ്ടാകും.