youth
പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പിണറായിയുടെ ക്വട്ടേഷൻ സംഘമായി കേരള പൊലീസ് അധപതിച്ചുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം പറഞ്ഞു. പിൻവാതിൽ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന നിയമസഭാ മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് ആർ.അരുൺരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, സംസ്ഥാന നിർവാഹക സമിതി അംഗം ഷംല നൗഷാദ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ നിഷ സുനീഷ്, ഷാസലീം, ജില്ലാ ഭാരവാഹികളായ ഉല്ലാസ് ഉളിയകോവിൽ,സുമേഷ് ദാസ്, ഷമീർ ചാത്തനാംകുളം, പി.ആർ. രാജേഷ്, റഫീഖ് കരുവ, ജോഫി ജോർജ്, അസംബ്ലി പ്രസിഡന്റുമാരായ ശരത് മോഹൻ, പിണക്കൽ ഫൈസ്, അജു ജോർജ്, ഷെറിൻ അഞ്ചൽ,ഷാജഹാൻ പള്ളിത്തോട്ടം, അൻഷാദ്, അജു ചിന്നക്കട തുടങ്ങിയവർ നേതൃത്വം നൽകി.