കൊല്ലം: കൊട്ടാരക്കര ചന്തമുക്കിൽ പ്രവർത്തിക്കുന്ന ശാന്തിഗിരി ആയുർവേദ സിദ്ധ വൈദ്യശാലയിൽ 10ന് സൗജന്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 10 മുതൽ വൈകിട്ട് 4വരെ ശാന്തിഗിരി ഹെൽത്ത് കെയർ ആൻഡ് റിസർച്ച് ഓർഗനൈസേഷൻ മെഡിക്കൽ സൂപ്രണ്ട് ഡോ.രാജ് കുമാറിന്റെയും ഡോ.തൃഷ്ണ നാഥിന്റെയും സേവനം ലഭ്യമാക്കും. വാത രോഗങ്ങൾ, സ്പോണ്ടിലൈറ്റിസ്, ഡയബറ്റിസ്, ചർമ രോഗങ്ങൾ, അമിത വണ്ണം, ആസ്തമ, സ്ത്രീ രോഗങ്ങൾ, ഉദര രോഗങ്ങൾ, പൈൽസ്, ഗ്യാസ് ട്രബിൾ എന്നിവയ്ക്ക് പ്രത്യേക ചികിത്സാ സൗകര്യമുണ്ടാകും. കൺസൾട്ടേഷൻ പൂർണമായും സൗജന്യവും ഔഷധങ്ങൾ മിതമായ നിരക്കിലും ലഭ്യമാക്കും. ഫോൺ: 04742969094, 8086682527