കൊല്ലം: കശുഅണ്ടി മേഖലയിലെ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലാകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച ഉപവാസസമരം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം.എം.നസീർ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, നേതാക്കളായ കെ.സി. രാജൻ, എന്‍. അഴകേശൻ, ഡോ.ശൂരനാട് രാജശേഖരൻ, എ.ഷാനവാസ്ഖാൻ, എഴുകോൺ നാരായണൻ, പി.ജർമ്മിയാസ്, നടുക്കുന്നിൽ വിജയൻ, എൽ.കെ. ശ്രീദേവി, കെ. ബേബിസൺ, സൈമൺ അലക്‌സ്, തൊടിയൂർ രാമചന്ദ്രൻ, സി.ആർ.നജീബ്, കെ.ജി.രവി, കെ.ആർ.വി.സഹജൻ, സവിൻസത്യൻ, കോതേത്ത് ഭാസുരൻ, കടകംപള്ളി മനോജ്, വെളിയം ശ്രീകുമാർ, കുന്നത്തൂർസുഭാഷ്, ത്രേസ്യ യോഹന്നാൻ, കെ. ബി. ഷഹാൽ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.