vayothika-
ചിന്നക്കട ബസ് സ്റ്റോപ്പിൽ മാനസിക നില തെറ്റിയനിലയിൽ കണ്ടെത്തിയ വയോധികയെ അഗതി മന്ദിരത്തിൽ എത്തിച്ചപ്പോൾ

കൊല്ലം : ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം വെയിറ്റിംഗ് ഷെഡിൽ കഴിയുകയായിരുന്ന മാനസികമായി അസ്വസ്ഥതയുള്ള നളിനാക്ഷിയെ (60) അഗതി മന്ദിരത്തിലെത്തിച്ചു. ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേഷ്, അബു, ശാസ്താംകോട്ട ഫയർ ഫോഴ്സിലെ മനോജ് എന്നിവരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജി.അരുണിന്റെ സഹായത്തോടെ ഇരവിപുരത്തെ അഭയം ചാരിറ്റബിൾ ട്രസ്റ്റിൽ എത്തിച്ചു. അഗതിമന്ദിരം സെക്രട്ടറി ബെനഡിക്ട് സന്നിഹിതനായിരുന്നു.