കരുനാഗപ്പള്ളി : ജില്ലാ ജൂഡോ അസോസിയേഷൻ സബ് ജൂനിയർ,കേഡറ്റ്, ജൂനിയർ, സീനിയർ, വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷൻ വാസ്കോട്ട് ബാഡ്മിന്റൺ ഇൻഡോറിൽ വെച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ ജൂഡോ അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്.സാബുജൻ അദ്ധ്യക്ഷനായി. അസോസിയേഷൻ സെക്രട്ടറി സ്വപ്‌മിൽ വിക്രമൻ സ്വാഗതവും, ജിഷ്ണു വി.ഗോപാൽ നന്ദിയും പറഞ്ഞു. മുൻ ജില്ലാ പഞ്ചായത്ത് അംഗം പി.ബി.സത്യദേവൻ,ശരത്, ഗോകുൽ, പ്രകാശ് എന്നിവർ സംസാരിച്ചു. 12 വയസിൽ താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ അമൃത വിദ്യാലയം പുതിയകാവ് ഓവറോൾ നേടിയപ്പോൾ,സബ് ജൂനിയർ,ജൂനിയർ, കേഡറ്റ്, സീനിയർ വിഭാഗങ്ങളിൽ കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ആധിപത്യം സ്ഥാപിച്ചു. ചാമ്പ്യൻഷിപ്പ് ഓവറോൾ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ സ്വന്തമാക്കിയപ്പോൾ മിലാദി ശരീഫ് ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും അഞ്ചൽ ഫയൽമാൻ ജൂഡോ അക്കാഡമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി, വിജയികൾക്ക് കേരള ജൂഡോ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോയി വർഗീസ് എവറോളിംഗ് ട്രോഫി കൈമാറി.