photo
എക്സൈസ് കണ്ടെത്തിയ കഞ്ചാവ് ചെടി

കരുനാഗപ്പള്ളി : എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വിജിലാലിന്റെ നേതൃത്വത്തിൽ അയണിവേലികുളങ്ങര വില്ലേജിൽ കോഴിക്കോട് കയർ വ്യവസായ സഹകരണ സംഘത്തിന് കിഴക്ക് വശം കുറ്റിക്കാട്ടിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. 32 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. എക്സൈസ് ഉദ്യോഗസ്ഥർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് സംഘം കഞ്ചാവ് കൃഷി ചെയ്തിരുന്ന കുറ്രിക്കാട്ടിൽ എത്തിയത്. പ്രതി ആരാണെന്ന് അറിവായിട്ടില്ല. പ്രിവന്റീവ് ഓഫീസർ എസ്. അനിൽകുമാർ, ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.