torus-
ടോറസ് ലോറിയിൽ ഇടിച്ചു കയറി മറിഞ്ഞ കാർ

കൊട്ടിയം: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ച ശേഷം റോഡരികിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിൽ ഇടിച്ചു മറിഞ്ഞു. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ കൊട്ടിയം ജംഗ്ഷന് കിഴക്ക് സിത്താര മുക്കിന് അടുത്തായിരുന്നു അപകടം.തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിടിച്ച് വൈദ്യുതി തൂണുകൾ തകർന്നപ്പോൾ തന്നെ വൈദ്യുതി ഓഫായതിനാൽ വൻ ദുരന്തം ഒഴിവായി.