കൊല്ലം : ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ നൂതനമായ അറിവുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പാരിപ്പള്ളി വലിയ കൂനമ്പായിക്കുളത്തമ്മ എൻജിനീയറിംഗ് കോളേജിൽ ഇന്ന് മുതൽ വിദ്യാർത്ഥികൾക്കും പൊതുജങ്ങൾക്കുമായി 'യെറ്റ്സ് '

(യംഗ് എന്റർപ്രെണർ ടെക്നിക്കൽ സമ്മിറ്റ്) എന്ന പേരിൽ ദ്വിദിന ശാസ്ത്ര സാങ്കേതിക മേള സംഘടിപ്പിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ബെന്നി ജോസഫ് അറിയിച്ചു. ഐ.എസ്.ആർ.ഒ, ഐ.ടി.ബി.പി, അനർട്ട്, കെൽട്രോൺ, പ്രിയദർശിനി പ്ളാനറ്റോറിയം എന്നിവ മേളയിൽ പങ്കാളികളാകും. സ്കൂൾ വിദ്യാർത്ഥികൾക്ക് ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയും മേളയിൽ ഒരുക്കും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുടെ കാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും 9ന് നടക്കുന്ന സമാപനസമ്മേളനത്തിൽ വിതരണം ചെയ്യും. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾ www.vkcet.comൽ ലഭ്യമാണ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രൊഫ.എം.വിഷ്ണു, മെക്കാനിക്കൽ വിഭാഗം മേധാവി പ്രൊഫ.ഇ.എസ്.ചന്തു, സിവിൽ വിഭാഗം മേധാവി പ്രൊഫ.കൃഷ്ണ എസ്.രാജ്, പ്രൊഫ.എൽ.കെ.അരുൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.