paravur
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ പരവൂർ ടൗൺ ബ്ലോക്കിന്റെ നേതൃത്വത്തിൽ നടന്ന ധർണ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

പരവൂർ : പെൻഷകാരുടെ വിവിധ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിൽ പ്രഷേധിച്ച് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ പരവൂർ ടൗൺ ബ്ലോക്കിന്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും ബസ് സ്റ്റാൻഡിൽ ധർണയും നടത്തി. കെ.എസ്.എസ്.പി.യു പരവൂർ ടൗൺ ബ്ലോക്ക് പ്രസിഡന്റ് സി.സുന്ദരരാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സദാനന്ദൻപിള്ള ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം ടി.ജെ.അഞ്ജന, കെ.എസ്.എസ്.പി.യു പരവൂർ ടൗൺ ബ്ലോക്ക് സെക്രട്ടറി കെ.ജയലാൽ എന്നിവർ സംസാരിച്ചു. വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണൻ സ്വാഗതവും പരവൂർ ടൗൺ ബി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി യു.അനിൽകുമാർ നന്ദിയും പറഞ്ഞു.