കൊല്ലം: പട്ടത്താനം ദർശന നഗർ റസിഡന്റ്സ് അസോസിയേഷന്റെയും എക്സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ എസ്.രതീഷ്കുമാർ ക്ലാസ് ഉദ്ഘാടനം ചെയ്തു. നഗർ ട്രഷറർ ഡി.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജി. പങ്കജാക്ഷൻപിള്ള മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.ഗോപാലപിള്ള സ്വാഗതവും വൈസ് പ്രസിഡന്റ് മഹേശൻ നന്ദിയും പറഞ്ഞു. നഗർ ഭാരവാഹികളായ കെ.സതീഭായി, വി.ജയപാലൻ, കെ.തങ്കമണി, ഷൈജ സന്തോഷ്, എസ്.നിർമ്മല, എ.ചന്ദ്രികാദേവി, അഡ്വ.എസ്.രാധാകൃഷ്ണൻ, ഹെർബർട്ട് ആന്റണി, ജയശ്രീ എ. വാര്യർ, മിനി രാജീവൻ, എസ്.രാജു തുടങ്ങിയവർ നേതൃത്വം നൽകി.