 
കൊല്ലം: ഏഴ് മക്കളുണ്ടായിട്ടും പങ്കജാക്ഷിഅമ്മയ്ക്ക് (92) പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടേണ്ടിവന്നു.
മാനസികശാരീരിക ബുദ്ധിമുട്ടികൾ അലട്ടിയപ്പോൾ വാടകവീട്ടിൽ താമസിക്കുന്ന ചെറുമകളും പൊതുപ്രവർത്തകനായ അനിലും ചേർന്നാണ് ഗാന്ധിഭവനിൽ എത്തിച്ചത്. അമ്മയുടെ നെറ്റിയിൽ ആഴത്തിൽ മുറിവുണ്ട്. മക്കളിൽ നിന്ന് ദേഹോപദ്രവം ഉണ്ടായതായും അമ്മ പറയുന്നു.
മന്ത്രി കെ.എൻ.ബാലഗോപാലും കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും ചേർന്നാണ് അമ്മയെ ഗാന്ധിഭവന് കൈമാറിയത്.