photo
പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ സംഘടിപ്പിച്ച തൃക്കാർത്തിക ദിനാഘോഷം സംഗീത നാടക അക്കാഡമി അവാർഡ് ജേതാവും സംഗീതജ്ഞനുമായ ആനയടി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ സംഘടിപ്പിച്ച തൃക്കാർത്തിക ദിനാഘോഷം സംഗീത നാടക അക്കാഡമി അവാർഡ് ജേതാവും സംഗീതജ്ഞനുമായ ആനയടി പ്രസാദ് ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് പല്ലിശേരി മുഖ്യ പ്രഭാഷണം നടത്തി. സി.ശിശുപാലൻ അദ്ധ്യക്ഷനായി. ജി.രവീന്ദ്രൻ പിള്ള, കോട്ടാത്തല ശ്രീകുമാർ, ആർ.എസ്.സരിത, അഞ്ജന വിജയൻ, വിജയകുമാർ എന്നിവർ സംസാരിച്ചു. സംഗീത പരിപാടികളും നടന്നു. വൈകിട്ട് അന്തേവാസികളുടെ നേതൃത്വത്തിൽ മൺചെരാതുകളിൽ ദീപം തെളിച്ചു. പുഴുക്കും ഉണ്ടായിരുന്നു.