കൊ​ല്ലം: വി​ദേ​ശ എ​ണ്ണക്ക​പ്പ​ലിൽ ജോ​ലി ചെ​യ്​തി​രു​ന്ന നി​ല​മേൽ സ്വ​ദേ​ശി സു​ജി​ത്ത് വി​ക്ര​മൻ നാ​യർ ഉൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യൻ വം​ശ​ജ​രെ നൈ​ജീ​രി​യൻ ത​ട​വിൽ നി​ന്ന് മോ​ചി​പ്പി​ച്ച് നാ​ട്ടിലെ​ത്തി​ക്കാൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ സ്വീക​രി​ക്ക​ണ​മെ​ന്ന് എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി ലോ​ക്‌​സ​ഭ​യിൽ ആ​വശ്യ​പ്പെ​ട്ടു.
അ​ന്ത​രാ​ഷ്ട്ര ക​ട​ലിൽ വ​ച്ച് നൈ​ജീ​രി​യൻ നിർ​ദേ​ശ​ങ്ങൾ പാ​ലി​ച്ചി​ല്ലെ​ന്ന പേ​രി​ലാ​ണ് ക​പ്പൽ ജീ​വ​ന​ക്കാ​രെ​യും ക​പ്പ​ലി​നെ​യും നൈ​ജീ​രി​യൻ ഗ​വൺ​മെന്റ് ക​സ്റ്റ​ഡി​യിലെടു​ത്ത​ത്. വി​ദേ​ശത്ത് വി​ചാ​ര​ണ നേ​രി​ടു​ന്ന ഇ​ന്ത്യൻ വം​ശ​ജർ​ക്ക് എ​ല്ലാ ന​യ​ത​ന്ത്ര സ​ഹായ​വും നി​യ​മ സ​ഹാ​യ​വും ന​ൽകാൻ ഇന്ത്യൻ സർക്കാർ ത​യ്യ​റാ​ക​ണ​മെ​ന്നും എം.പി ആ​വ​ശ്യ​പ്പെ​ട്ടു. നാ​ട്ടി​ലു​ള്ള ര​ക്ഷി​ത​ക്കാ​ളു​മാ​യി ഫോ​ണിൽ ബ​ന്ധ​പ്പെ​ടാ​നു​ള്ള അ​വ​കാ​ശം പോ​ലും അ​വർ​ക്ക്​ നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തിൽ വി​ദേ​ശ്യ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ശ​ക്ത​മാ​യ ഇ​ട​പെ​ടൽ ഉ​ണ്ടാ​ക​ണ​മെ​ന്നും എം.പി സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെട്ടു.