കൊല്ലം: കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് നാളെ വൈകിട്ട് 7ന് മലബാറിലേക്കും 20ന് ഗവിയിലേക്കും ഉല്ലാസ യാത്രാ ട്രിപ്പ് ക്രമീകരിച്ചു. നാളെ വൈകിട്ട് 7ന് പുറപ്പെടുന്ന ബസ് പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട്, പറശ്ശിനിക്കടവ്, സ്നേക്ക് പാർക്ക്, വിസ്മയ അമ്യൂസ്മെന്റ് പാ‌ർക്ക് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. സ്റ്റേയും എൻട്രി ഫീസും ഉൾപ്പെടെ 3690 രൂപയാണ് യാത്രാ നിരക്ക്. മൂന്നു ദിവസത്തെ യാത്രക്കു ശേഷം 12ന് പുലർച്ചെ കൊട്ടാരക്കര ഡിപ്പോയിൽ തിരികെ എത്തും.

20ന് ഗവി, പഞ്ചാലിമേട്,യാത്ര രാവിലെ 5.30ന് തിരിച്ച് രാത്രി 10.30ന് തിരികെ എത്തും. ഉച്ചഭക്ഷണം, ബോട്ടിംഗ്, എൻട്രി ഫീ ഉൾപ്പെടെ 1550 രൂപയാണ് ചാർജ്ജ്. ബുക്കിംഗിന് 9946527285, 9446787046.