കൊല്ലം: കൊല്ലം എസ്.എൻ കോളേജിൽ നടന്ന എ.ഐ.എസ്.എഫ് - എസ്.എഫ്.ഐ സംഘർഷത്തിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് കുന്നിക്കോട് ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പ്രതിഷേധ യോഗം എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.രാഹുൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇർഷാദ് അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി എസ്.സുജിത് കുമാർ സ്വാഗതം പറഞ്ഞു. മണ്ഡലം കമ്മിറ്റിയംഗങ്ങളായ അൽഫിയ, അക്ഷയ് ബാബു, റിയാസ്, അനന്ദു, ഗോകുൽ എന്നിവർ നേതൃത്വം നൽകി.