കൊല്ലം : തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിലും ഗ്രനേഡ് പ്രയോഗത്തിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിമുക്കിൽ പ്രകടനവും യോഗവും നടത്തി.
കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം അഡ്വ.എ.ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി പ്രസിഡന്റ് പിണയ്ക്കൽ ഫൈസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷാസലിം അസൈൻ പള്ളിമുക്ക്, ജില്ലാ സെക്രട്ടറിമാരായ പി.കെ.അനിൽകുമാർ,ഷെമീർ മയ്യനാട്, ഉമേഷ് മയ്യനാട്, മുഹമ്മദ് ആരിഫ്, നേതാക്കളായ ബിനോയ് ഷാനൂർ, സിയാദ് പള്ളിമുക്ക്, അൻഷാദ് പോളയത്തോട്, സുധീർ കൂട്ടുവിള, ബൈജു ആലുംമൂട്ടിൽ, ജിജി തില്ലേരി, അമൽജോൺ ജോസഫ്, വിപിൻ വിക്രം, സെയ്ദലി, നൗഫൽ കൂട്ടിക്കട ,അനസ് ആറ്റിൻപുറം, അനസ് താജുദീൻ, അയത്തിൽ ഫൈസൽ, റെജിൻ റസാഖ്, അഭിനന്ദ് വാറുവിൽ, സജീർ വടക്കേവിള എന്നിവർ സംസാരിച്ചു.