photo
എ.ഐ.എസ്.എഫ് - എ.ഐ.വൈ.എഫ് പ്രവർത്തകർ കരുനാഗപ്പള്ളി ടൗണിൽ നടത്തിയ പ്രതിഷേധ മാർച്ച്.

കരുനാഗപ്പള്ളി: കൊല്ലം എസ്.എൻ.കോളേജിൽ എ.ഐ.എസ്.എഫ് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് - എ.ഐ.വൈ.എഫ് പ്രവർത്തകർ കരുനാഗപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പകടനം ടൗൺ ചുറ്റി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം സമാപിച്ചു. തുടർന്ന് നടന്ന യോഗം സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഐ.ഷിഹാബ് ഉദ്ഘാടനം ചെയ്തു. ജഗത് ജീവൻലാലി, യു.കണ്ണൻ എന്നിവർ പ്രസംഗിച്ചു.