alappad
ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ വിതരണം ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് നിർവ്വഹിക്കുന്നു

ഓച്ചിറ: ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പാൽസൊസൈറ്റികളിൽ പാൽ നൽകുന്ന ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ വിതരണം അഴീക്കൽ ക്ഷീര വികസന സഹകരണ സംഘത്തിൽ വെച്ച് ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.ഷൈമ അദ്ധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ മായ, ഗ്രാമപഞ്ചായത്തംഗങ്ങളായ സി.ബേബി, പ്രേമചന്ദ്രൻ വാലേൽ, ഡയറി ഫാം ഇൻസ്പെക്ടർ കലാരഞ്ജിനി, ക്ഷീരകർഷകർ തുടങ്ങിയവർ പങ്കെടുത്തു.