photo
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കരുനാഗപ്പള്ളി ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച കൂട്ട ധ‌ർണ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.വിജയധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കരുനാഗപ്പള്ളി ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ കൂട്ട ധർണ സംഘടിപ്പിച്ചു. ക്ഷാമാശ്വാസ കുടിശ്ശിക 4 ഗഡു ഉടനെ അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉച്ചയിച്ചായിരുന്നു സമരം. കൂട്ടധർണ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.വിജയധരൻപിള്ള ഉദ്ഘാടനം ചെയ്തു. രാജശേഖരൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത, ആർ.രവീന്ദ്രൻപിള്ള തോണ്ടലിൽ വേണു എന്നിവർ പ്രസംഗിച്ചു.