കൊല്ലം : സാഹിത്യവിമർശകൻ കെ.പി.അപ്പന്റെ 14-ാമത് ചരമവാർഷിക ദിനമായ 15 നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ സ്മൃതി സംഗമം, കെ.പി.അപ്പൻ കൃതികളുടെ പ്രദർശനം എന്നിവയോടെ ആചരിക്കും.
രാവിലെ 10.30 ന് ഗ്രന്ഥശാല മുറ്റത്തെ കൽവിളക്കിൽ ഗ്രാമദീപം തെളിച്ച് ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ശിഷ്യരും കുടുംബാംഗങ്ങളും സഹപ്രവർത്തകരും സാഹിത്യ തത്പരും ഒത്തുചേരുന്ന സ്മൃതി സംഗമം ശിഷ്യനും മാധ്യമപ്രവർത്തകനുമായ ആർ.ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലയിൽ നടക്കുന്ന അപ്പൻ കൃതികളുടെ പ്രദർശനോദ്ഘാടനം ശിഷ്യയും സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടറുമായ പ്രൊഫ.എ.ജി.ഒലീന നിർവ്വഹിക്കും.
ഡോ.എസ്.ശ്രീനിവാസൻ, പ്രൊഫ.കെ.ജയരാജൻ, ഡോ.പ്രസന്നരാജൻ, പ്രൊഫ.സി.ശശിധരക്കുറുപ്പ്, ഡോ.എ.ഷീലാകുമാരി, ഡോ.എസ്.നസീബ്, കെ.പി.നന്ദകുമാർ, ഡോ.എം.എസ്.നൗഫൽ, എസ്.വി.ഷൈൻലാൽ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ എന്നിവർ സംസാരിക്കും.