dcc-

കൊല്ലം: കേരളത്തിൽ ജോലി ലഭിക്കണമെങ്കിൽ സി.പി.എം നേതാക്കളുടെ മക്കളോ, ബന്ധുക്കളോ ആകണമെന്ന സ്ഥിതിയാണുള്ളതെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.

പിൻവാതിൽ നിയമനത്തിനും വിലക്കയറ്റത്തിനുമെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്‌ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളീയരുടെ അന്നം മുട്ടിക്കുന്ന സർക്കാരാണ് ഭരിക്കുന്നത്. സർവകലാശാലകളെ പോലും മാർക്‌സിസ്റ്റ് പാർട്ടി തങ്ങളുടെ മേച്ചിൽ സ്ഥലങ്ങളാക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ അദ്ധ്യക്ഷനായി. നേതാക്കളായ പി.രാജേന്ദ്രപ്രസാദ്, കെ.എസ്.വേണുഗോപാൽ, വാക്കനാട് രാധാകൃഷ്ണൻ, എം.എം.നസീർ, അൻസറുദ്ദീൻ, ജി.രാജേന്ദ്രപ്രസാദ്, കുളക്കട രാജു, പ്രകാശ് മൈനാഗപ്പള്ളി, സജീവ് സോമരാജൻ, സലീം ബംഗ്ലാവിൽ, ചിരട്ടക്കോണം സുരേഷ്, രാജശേഖരൻപിള്ള, ബിന്ദുകൃഷ്ണ, എ.ഷാനവാസ്ഖാൻ തുടങ്ങിയവർ സംസാരിച്ചു.