കൊല്ലം: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ചും ട്രാവൻകൂർ ഹിയറിംഗ് സൊല്യൂഷനും സംയുക്തമായി നടത്തിയ സൗജന്യ കേഴ്‌വി പരിശോധന ക്യാമ്പ് റെഡ് ക്രോസ് വൈസ് ചെയർമാൻ പ്രൊഫ. ജി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി എസ്.അജയകുമാർ (ബാലു), നേതാജി ബി.രാജേന്ദ്രൻ, പി.ആർ.ഒ ഈച്ചംവീട്ടിൽ നയാസ് മുഹമ്മദ്, ഡി.വിലസീധരൻ, കോതേത്ത് ഭാസുരൻ, കെ.സുരേഷ് ബാബു, സന്തോഷ് കുമാർ, ടി.എം.അരുൺകുമാർ, പ്രമദശശിധരൻ, വിശ്വേശരൻപിളള എന്നിവർ പങ്കെടുത്തു.