sncw-
ശ്രീ നാരായണ വനിതാകോളേജിൽ വിദ്യാർത്ഥിനികൾക്കായി സംഘടിപ്പിച്ച ഇന്റക്ഷൻ പ്രോഗ്രാം പാർലമെന്ററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ശ്രീ നാരായണ വനിതാകോളേജിലെ ഒന്നാം വർഷ ബിരുദ,​ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികൾക്കായി ഇന്റക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പാർലമെന്ററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു. യു.ജി.സി എമിറേറ്റ്സ് പ്രൊഫസർ ഡോ.ആർ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എം.സി.രാജിലൻ ക്ലാസെടുത്തു. കോളേജ് ഐ. ക്യു. എ. സി കോ -​ ഓഡിനേറ്റർ പ്രൊഫ. ഡോ. എസ്.ശേഖരൻ ,ഹോം സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സീന ഗോപിനാഥൻ, സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. ഡി. ആർ. വിദ്യ, പി.ടി.എ സെക്രട്ടറി ഡോ.യു.എസ്. നിത്യ, കോളേജ് യൂണിയൻ ചെയർ പേഴ്സൺ ശ്രീലക്ഷ്മി പ്രകാശം എന്നിവർ സംസാരിച്ചു. എൻ.സി.സിയിൽ കേണൽ പദവി ലഭിച്ച ലക്ഷ്മി ഗോപിദാസിനെ അനുമോദിച്ചു.