കൊല്ലം: ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കായി കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ പ്രവർത്തിക്കുന്ന വിമുക്തി ലൈബ്രറി ആൻഡ് റീഡിംഗ് റൂമും ഇമ്മോസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി ലോകകപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു. 12ന് വൈകിട്ട് 5ന് മുൻപായി കൂപ്പണുകൾ കലാലയങ്ങളിൽ സ്ഥാപിച്ച ബോക്സുകളിൽ നിക്ഷേപിക്കണം. 19ന് കരുനാഗപ്പള്ളി റേഞ്ച് ഓഫീസിൽ സംഘടിപ്പിക്കുന്ന ഗോൾ ചലഞ്ചിൽ വിജയികളെ പ്രഖ്യാപിക്കും. വിജയികൾക്കുള്ള സമ്മാനങ്ങൾ 31ന് കരുനാഗപ്പള്ളി റേഞ്ച് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. രാഷ്ട്രീയ - സാമൂഹ്യ - സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും. 5000, 3000, 2000 രൂപ വീതം സമ്മാനങ്ങളും മറ്റ് പ്രോഹത്സാഹന സമ്മാനങ്ങളും നൽകും.