kerala-
കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ കേരള ബാങ്ക് ജില്ലാ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.പിയുമായ പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : കേരള ബാങ്കിൽ ഒഴിവുള്ള തസ്തികകളിൽ അടിയന്തരമായി നിയമനം നടത്തുക, സോഫ്റ്റ് വെയർ മൈഗ്രേഷനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകൾ പരിഹരിക്കുക, സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക തുടങ്ങിയവ ആവശ്യപ്പെട്ട് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ കേരള ബാങ്ക് ജില്ലാ ആഫീസുകൾക്ക് മുമ്പിൽ ധർണ നടന്നു. ഇതിന്റെ ഭാഗമായി

കൊല്ലം ജില്ലാ ഓഫീസിന് മുന്നിൽ യൂണിയൻ ജില്ലാവൈസ് പ്രസിഡന്റ് സുരുചിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.പിയുമായ പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാജനറൽ സെക്രട്ടറി എം.വേണുഗോപാൽ സ്വാഗതവും ട്രഷറർ കെ.പ്രമീൽകുമാർ നന്ദിയും പറഞ്ഞു.

എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി അജു, കെ.സി.ഇ.യു സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രദീപ്, എൽ.ഐ.സി.ഇ.യു ജില്ലാ സെക്രട്ടറി ബിനു, ബെഫി സംസ്ഥാന ജോയിന്റ് സെക്രട്ടറി സതീഷ്, ബെഫി ജില്ലാ സെക്രട്ടറി അമൽദാസ്, എ.കെ.ബി.ഇ.ആർ.എഫ് സംസ്ഥാന സെക്രട്ടറി എം.സുരേഷ്, കെ.ബി.ഇ.എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുഗന്ധി, ആർ.രാജസേനൻ, കെ.ബി.ഇ.എഫ് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഐവാൻ ജോൺസൺ, കെ.ബി.ഇ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി സുനിതാ നാസർ എന്നിവർ സംസാരിച്ചു. ഷേർഷ്, ബിനു പൊടിക്കുഞ്ഞ്, അനിൽ കരുണൻ, ടി.രാജേഷ്,​ നഹാസ് എന്നിവർ നേതൃത്വം നൽകി.