കണ്ണനലൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാസ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മുഖത്തല ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണനല്ലൂരിൽ പ്രകടനവും ധർണയും നടത്തി. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ.അജു ഉദ്ഘാടനം ചെയ്തു. എ.ഐ.പി.ആർ.പി.എ സംസ്ഥാന പ്രസിഡന്റ് എൻ.സി.പിള്ള മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ആർ.അയ്യപ്പൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കെ.രാജേന്ദ്രൻ, അബൂബക്കർ കുഞ്ഞ്, എൻ.ഗോപിനാഥൻ, ജോൺ വർഗീസ് എന്നിവർ സംസാരിച്ചു.