ഓച്ചിറ: ഓച്ചിറയിലെ സ്വകാര്യആശുപത്രിയിൽ വെച്ച് മൂന്ന് വയസുകാരന്റെ കഴുത്തിൽ കിടന്ന സ്വർണമാല കവർന്ന പ്രതി പൊലീസ് പിടിയിൽ. കുന്നംകുളം പഴുതന മങ്കേത്ത് ഷബീർ (43) ആണ് പിടിയിലായത്. ഒരു പവൻ തൂക്കമുള്ള മാലയാണ് മോഷ്ടിച്ചത്. ആുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ നിസാമുദീന്റെ നേതൃത്വത്തിൽ എസ്.എെമാരായ നിയാസ്, മുന്തിരി സ്വാമിനാഥൻ, എ.എസ്.എെമാരായ ഇബ്രാഹിംകുട്ടി, അഷ്റഫ് സി.പി.ഒ രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്.