പരവൂർ : ചാത്തന്നൂർ ഡി.ആർ.സി യുടെ നേതൃത്വത്തിൽ കുറുമണ്ടൽ ഗവ.എൽ.പി സ്കൂളിൽ ഭിന്നശേഷികുട്ടികൾക്കായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. കേക്കും സമ്മാനങ്ങളും വിതരണം ചെയ്തു. കൗൺസിലർ ആർ.സുധീർകുമാർ ഉദ്‌ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക സുധ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ തുഷാര, സോളി, പ്രിയദർശിനി, ജലജ, അനു, ആതിര, ജയമേരി, അഞ്ജലി, ആരതി, പി.ടി.എ പ്രസിഡന്റ് സുജ എന്നിവർ നേതൃത്വം നൽകി.