pensioners
പെൻഷനേഴ്സ് യൂണിയൻ കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി എഴുകോണിൽ നടത്തിയ പ്രകടനവും ധർണ്ണയും എഫ്. എസ്. ഇ. ടി. ഒ. മുൻ ജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു.

എഴുകോൺ : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി എഴുകോണിൽ പ്രകടനവും ധർണയും നടത്തി. പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയും ക്ഷാമാശ്വാസവും ഉടൻ നൽകുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ എട്ടിന അടിയന്തരാവശ്യങ്ങൾക്കായാണ് ധർണ നടത്തിയത്.

എസ്.ഇ.ടി.ഒ മുൻ ജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ. സുധീന്ദ്രൻ അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എൻ. രാജശേഖരൻ ഉണ്ണിത്താൻ, ജില്ലാ ജോ. സെക്രട്ടറി ജെ. ചെന്താമരാക്ഷൻ, ജില്ലാക്കമ്മിറ്റിയംഗങ്ങളായ എം. കെ. തോമസ്, അഡ്വ. സുരേന്ദ്രൻ കടയ്ക്കോട്, ബ്ലോക്ക് ജോ. സെക്രട്ടറി കെ. ശശിധരൻ, ടി. വി. സുധർമ്മ, ട്രഷറർ ആർ. രാജേന്ദ്രബാബു എന്നിവർ സംസാരിച്ചു.