 
എഴുകോൺ : കുടിക്കോട് 98 -ാം നമ്പർ അങ്കണവാടി കരീപ്ര ഗ്രാമ പഞ്ചായത്തിലെ ആദ്യ സ്മാർട്ട് അങ്കണവാടിയാകും. ഐ.സി.ഡി.എസിന്റെ 17 ലക്ഷവും ഗ്രാമ പഞ്ചായത്തിന്റെ 10.66,ലക്ഷം രൂപയും ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. കാലപ്പഴക്കത്താൽ ജീർണ്ണിച്ച അങ്കണവാടി കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് നിരന്തര ആവശ്യമുയർന്നിരുന്നു. ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.പ്രശോഭ ശിലാസ്ഥാപനം നിർവഹിച്ചു. പഞ്ചായത്ത് അംഗം ആർ.ഗീതാകുമാരി അദ്ധ്യക്ഷയായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എ. അഭിലാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ഓമനക്കുട്ടന്‍ പിള്ള, സ്ഥിരം സമിതി അദ്ധ്യക്ഷ ടി.സന്ധ്യഭാഗി, പഞ്ചായത്ത് അംഗങ്ങളായ സിന്ധു ഓമനക്കുട്ടൻ, സി.ജി. തിലകൻ, സുനിതകുമാരി, സന്തോഷ് സാമുവൽ എന്നിവർ സംസാരിച്ചു.