photo
അഞ്ചൽ സെന്റ് ജോൺസ് കോളേജിന് മുന്നിൽ ജനാധിപത്യ സംരക്ഷണ സദസ് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ഇ.കെ.സുധീർ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: അക്രമ രഹിത കാമ്പസിനായി ആശയസമരവും പോരാട്ടവും എന്ന മുദ്രാവാക്യം ഉയർത്തി എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് എന്നിവയുടെ നേതൃത്തിൽ അഞ്ചൽ സെന്റ് ജോൺസ് കോളേജിന് മുന്നിൽ ജനാധിപത്യ സംരക്ഷണ സദസ് സംഘടിപ്പിച്ചു. കൊല്ലം എസ്.എൻ കോളേജിൽ എസ്.എഫ്.ഐ നടത്തിയ ഭീകര മർദ്ദനത്തിൽ പ്രതിഷേധിച്ചും കലാലയങ്ങളുടെ സംഘടനാ പ്രവർത്തന സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് സദസ് സംഘടിപ്പിച്ചതെന്ന് സദസ് ഉദ്ഘാടനം ചെയ്ത എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ഇ.കെ.സുധീർ പറഞ്ഞു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എം.ബി.നസീർ അദ്ധ്യക്ഷനായി. സി.പി.ഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ, എസ്.സന്തോഷ്, അജിമോൾ, വൈശാഖ് സി.ദാസ്, എസ്. സുജേഷ്, എച്ച്.അഭിരാജ്, എം.സജാദ്, ആദർശ് സതീശൻ, ഷൈജു എബ്രഹാം, ഹാരീസ് കാര്യത്ത് തുടങ്ങിയവർ സംസാരിച്ചു.