കൊല്ലം: ക്യാമ്പസുകളിൽ എല്ലാക്കാലത്തും മറ്റു സംഘടനകളെ സ്വാഗതം ചെയ്യുന്ന സമീപനമാണ് എസ്.എഫ്.ഐ സ്വീകരിച്ചിട്ടുള്ളതെന്നും മറ്റു സംഘടനകളുടെ സ്വാതന്ത്ര്യത്തിന് മേൽ തടസം സൃഷ്ടിക്കാൻ എസ്.എഫ്.ഐ ശ്രമിക്കാറില്ലെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആർ.ഗോപീകൃഷ്ണൻ, പ്രസിഡന്റ് എ.വിഷ്ണു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എസ്.എഫ്.ഐയുടെ കഴിഞ്ഞ വർഷത്തെ കോളേജ് യൂണിയൻ ചെയർമാനെ മർദ്ദിച്ച സംഘത്തെ സംരക്ഷിക്കുന്ന നിലപാടാണ് എ.ഐ.എസ്.എഫ് കൈക്കൊണ്ടത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളിൽ ആദ്യം പ്രാകോപനം സൃഷ്ടിച്ചത് എ.ഐ എസ്.എഫ് പ്രവർത്തകരാണെന്നും എസ്.എഫ് ഐ നേതാക്കൾ കുറ്റപ്പെടുത്തി.