കൊല്ലം: ശ്രീ നാരായണ കോളേജ് ഒഫ് ടെക്നോളജിയിൽ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാഘോഷം പ്രിൻസിപ്പൽ ഡോ.സി.അനിത ശങ്കർ ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവികളായ ഡോ.ആനന്ദൻ, പ്രൊഫ.അജയകുമാർ, ഡോ. സിനി, അസി.പ്രൊഫ. ശാലിനി എന്നിവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾ മനുഷ്യാവകാശ പ്രതിജ്ഞയെടുത്തു.