പുനലൂർ: കല്ലാറിൽ മ്ലാവിനെ വേട്ടയാടിയ ഇറച്ചിയുമായി മൂന്ന് പേരെ വനപാലർ പിടികൂടി. ആര്യങ്കാവ് സ്വദേശി ഭരതൻ, ചോഴിയക്കോട് സ്വദേശി സൽമാൻ, കുമ്മിൾ സ്വദേശി സതീഷ് എന്നിവരെയാണ് തെന്മല വൈൽഡ് ലൈഫിലെ റേഞ്ച് ഓഫീസർ സുധിറിന്റെ നേതൃത്വത്തിലുള്ള വനപാലകർ പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 6നായിരുന്നു സംഭവം. കല്ലാർ എസ്റ്റേറ്റിലെ തൊഴിലാളികൾ മ്ലാവിനെ വേട്ടയാടിയ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സംഘം ഇവർ താവസിച്ചിരുന്ന ക്വാട്ടേഴ്സിൽ നിന്ന് കറി വച്ച ഇറച്ചിയും മ്ലാവിന്റെ കാലും മാംസവുമായി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.