കൊല്ലം : കെ - റെയിൽ പദ്ധതിയുടെ മഞ്ഞ കല്ലിടീലിനെതിരെ ചാത്തന്നൂർ മേഖലയിൽ നടന്ന ജനകീയ ചെറുത്തുനിൽപ്പിന്റെ വാർഷികത്തോടനുബന്ധിച്ച് കാരംകോട് ജംഗ്ഷനിൽ പൊതുയോഗം ചേർന്നു. സമിതി സംസ്ഥാന രക്ഷാധികാരി ശൈവപ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. പദ്ധതി പൂർണമായി പിൻവലിച്ച് സർക്കാർ ഉത്തരവിറക്കുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും സമരക്കാർക്കെതിരെയുള്ള മുഴുവൻ പൊലീസ് കേസുകളും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ മുഖ്യപ്രഭാഷണം നടത്തി. കാരംകോട് യൂണിറ്റ് സെക്രട്ടറി സൈമൺ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ.ജെയിംസ്, ജില്ല രക്ഷാധികാരി ഷൈല കെ.ജോൺ,
പി.പി.പ്രശാന്ത് കുമാർ, വിനയകുമാർ, ജോൺസൺ തോമസ്, സതീശൻ തുടങ്ങിയവർ സംസാരിച്ചു. ബി.രാമചന്ദ്രൻ സ്വാഗതവും കെ.മഹേഷ് നന്ദിയും പറഞ്ഞു.