പുനലൂർ: നഗരസഭയുടെ നിയന്ത്രണത്തിലുള്ള പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയോട് ചേർന്ന ഷോപ്പിംഗ് കോംപ്ലക്സിന് സമീപത്തെ കക്കൂസ് മാലിന്യം പൊട്ടി ഒഴുകുന്നത് വ്യാപാരികളെയും യാത്രക്കരെയും ബുദ്ധിമുട്ടിലാക്കുന്നു. ഇതിനൊപ്പം മാലിന്യം ഒഴുകി സീപത്തെ കുടിവെള്ള സ്രോതസായ കല്ലടയാറ്റിൽ എത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ബസ് ഡിപ്പോയ്ക്ക് പുറകിലെ ശൗചാലയത്തിന് വേണ്ടി സ്ഥാപിച്ച സേഫ്റ്റി ടാങ്കിലെ കക്കൂസ് മാലിന്യം നിറഞ്ഞ് ആറുമാസമായി മുറ്റത്ത് കൂടി ഒഴുകുന്നത്.