 
കൊല്ലം : സംസ്കൃത പണ്ഡിതൻ കടവൂർ ജി. വേലുനായരുടെ 25മത് ചരമ വാർഷികത്തോട് അനുബന്ധിച്ച് തൃക്കടവൂർ സാഹിത്യ സമാജം അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും സംഘടിപ്പിച്ചു. റിട്ട.പ്രൊഫ.പി.ഭാസ്കരൻ നായർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രഥമ കടവൂർ ജി.വേലുനായർ പുരസ്കാരം ജി. ഓമനക്കുട്ടൻപിള്ളയ്ക്ക് സമ്മാനിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ജി.രഘുനാഥൻപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.ജനാർദ്ദനൻ, എസ്.ആർ.കടവൂർ, വി.സുധാകരൻ, വി.ഉണ്ണികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. ബി.അനിൽകുമാർ സ്വാഗതവും ദിജോദിവാകരൻ നന്ദിയും പറഞ്ഞു. തുടർന്ന് അക്ഷരശ്ലോക സദസ് നടന്നു.