കൊല്ലം: എസ്.എൻ.ഡി.പി യോഗം 5240-ാം നമ്പർ പത്രാധിപർ കെ. സുകുമാരൻ സ്മാരക വടക്കേവിള ശാഖയുടെ വിശേഷാൽ പൊതുയോഗം നാളെ രാവിലെ 10.30ന് യൂണിയൻ കൗൺസിലറും മേഖലാ കൺവീനറുമായ വിജയകുമാരിന്റെ അദ്ധ്യക്ഷതയിൽ നടക്കും. തുടർന്ന് ശാഖാസെക്രട്ടറി
എ.ഷൺമഥന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് പി.ബൈജു ഓഫീസ് ഉദ്ഘാടനം നിർവ്വഹിക്കും. യൂണിയൻ കൗൺസിലർ എം.സജീവ്, വനിതാസംഘം മേഖലാ കൺവീനർ ജെ.വിമലകുമാരി, ശാഖാഭാരവാഹികളായ ജി.സുന്ദരേശൻ, ഡി. രവീന്ദ്രൻ, അഡ്വ.ജെ.രാധാകൃഷ്ണൻ, കെ.സതീഷ്, സി.വിജയൻ, ആർ.വിനീഷ്, എസ്.അനിൽ കുമാർ, എൻ.സി.സന്തോഷ്, എസ്.ജിജാഭായി, കെ.ശാന്ത കുമാരി, ജി.ശ്രീദേവി എന്നിവർ സംസാരിക്കും ശാഖാവൈസ് പ്രസിഡന്റ് പി.ആർ.പ്രദീപ് കുമാർ നന്ദിയും സി.തങ്കമണി ഗുരുസമരണയും പറയും.