കൊല്ലം : നിരോധിത പുകയില ഉത്പന്നങ്ങളുമായി വ്യാപാരി അറസ്റ്റിൽ. വല്ലം സ്വദേശിയായ ജാസ്മീറിനെയാണ് (42)കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പുലമൺ ജംഗ്ഷനിൽ നടത്തുന്ന കടമുറിയിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളായ കൂൾ , ഗണേഷ്, ശംഭു എന്നിവ പിടിച്ചെടുത്തു.