
കൊല്ലം: യുവജനങ്ങളുടെ കലാ - കായിക - സാംസ്കാരിക മികവ് ഉയർത്തി പ്രതിഭകളെ വാർത്തെടുക്കുന്നതിൽ കേരളോത്സവം വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ജില്ലാ തല കേരളോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
യുവതലമുറയെ ലഹരിയിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനും മത്സര വേദികൾ വഴിയൊരുക്കും. പുതുതലമുറയുടെ കായിക അഭിരുചിക്കനുസരിച്ചുള്ള പിന്തുണ സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമലാൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ അനിൽ എസ്.കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഹർഷകുമാർ, എൻ.സദാനന്ദൻ പിള്ള, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, യുവജനക്ഷേമ ബോർഡ് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. കെ.പി.ഗോപൻ സ്വാഗതവും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി.എസ്.ബിന്ദു നന്ദിയും പറഞ്ഞു. ബ്ളോക്ക് തല കേരളോത്സവത്തിൽ മികച്ച വിജയം നേടിയ ക്ലബുകൾക്കുള്ള കാഷ് അവാർഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു.
വേദികളിൽ ഇന്ന്
വേദി 1 - ജയൻ സ്മാരക ഹാൾ, ജില്ലാ പഞ്ചായത്ത്
ഓട്ടൻതുള്ളൽ, നാടോടി നൃത്തം (സിംഗിൾ), നാടോടി നൃത്തം (ഗ്രൂപ്പ് ), കഥകളി (ഒരു വേഷം), മാപ്പിളപ്പാട്ട്, മാർഗം കളി, ഒപ്പന, ദഫ് മുട്ട്,വട്ടപ്പാട്ട്, കോൽക്കളി, തിരുവാതിര, സംഘനൃത്തം.
വേദി 3 - യോഗ ഹാൾ ജില്ലാ പഞ്ചായത്ത്
കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ലളിതഗാനം (വനിത), ലളിതഗാനം (പുരുഷൻ), ദേശഭക്തിഗാനം, നാടോടിപ്പാട്ട് (സിംഗിൾ), നാടോടിപ്പാട്ട്( ഗ്രൂപ്പ്), വള്ളംകളിപ്പാട്ട് (കുട്ടനാടൻ ശൈലി), വള്ളംകളിപ്പാട്ട് (ആറന്മുള ശൈലി), സംഘഗാനം.
കായിക മത്സരങ്ങൾ
എൽ.ബി.എസ് സ്റ്റേഡിയം: ബാസ്‌ക്കറ്റ്ബാൾ (പുരുഷൻ, സ്ത്രീ), വടംവലി (പുരുഷൻ), വടംവലി (സ്ത്രീ), വോളിബാൾ (പുരുഷൻ), വോളിബാൾ (സ്ത്രീ), കബഡി (പുരുഷൻ), കബഡി (സ്ത്രീ).
കടപ്പാക്കട സ്പോർട്സ് ക്ലബ് ഉച്ചയ്ക്ക് 3ന് കളരിപ്പയറ്റ്.
ആശ്രാമം മൈതാനം: ക്രിക്കറ്റ്.
രാമവർമ്മ ക്ലബ് തേവള്ളി: ഷട്ടിൽ ബാറ്റ്മിന്റൺ സിംഗിൾസ് (പുരുഷൻ, സ്ത്രീ), ഷട്ടിൽ ബാറ്റ്മിന്റൺ ഡബിൾസ് (പുരുഷൻ, സ്ത്രീ).