കടയ്ക്കൽ : ആർ.സി.എം വേൾഡിന്റെ നേതൃത്വത്തിൽ "ആഹാരമാണ് ഔഷധം ആരോഗ്യമാണ് സമ്പത്ത്" എന്ന മുദ്രാവാക്യവുമായി നിലമേലിൽ ഓർഗാനിക് ഫുഡ് ഫെസ്റ്റിവലും കലാസന്ധ്യയും നടക്കും. 14 മുതൽ 18 വരെ നിലമേൽ ഫെഡറൽ ബാങ്കിന് സമീപം പ്രത്യേകം സജ്ജീകരിച്ച പവലിയനിലാണ് പരിപാടി .14ന് നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത ശങ്കറിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യും.രാവിലെ 9 മുതൽ രാത്രി 9 വരെ ആയിരിക്കും ഫെസ്റ്റിവൽ നടക്കുക. ഉന്നത ഗുണനിലവാരവും പോഷകമൂല്യവുമുള്ള നിത്യോപയോഗ സാധനങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ ,തുണിത്തരങ്ങൾ, കിച്ചൻ വെയറുകൾ ,ഇലക്ട്രിക് ഉപകരണങ്ങൾ ,ജൈവ വളങ്ങൾ തുടങ്ങിയ ആർ.സി.എം ഉത്പ്പന്നങ്ങൾ ഫെസ്റ്റിവൽ സ്റ്റാളിൽ നിന്ന് ലഭിക്കും. എല്ലാ ദിവസവും വൈകിട്ട് 7മുതൽ വിവിധ കലാപരിപാടികളും അരങ്ങേറും.