കൊല്ലം: ശാസ്ത്രകലാ സാഹിത്യസാംസ്കാരിക വേദിയുടെ ശ്രേഷ്ഠഭാഷാ മലയാളം പുരസ്കാരങ്ങൾ പ്രസ്ക്ളബ് ഹാളിൽ മന്ത്രി ജെ.ചിഞ്ചുറാണി വിതരണം ചെയ്തു. അന്തരീക്ഷമലിനീകരണം ഒഴിവാക്കാനും ജലസംരക്ഷണത്തിനും ഒരോ വ്യക്തിയും മനസുവയ്ക്കണമെന്നും ലഹരി മാഫിയകൾ കുട്ടികളെ വഴിതെറ്റിക്കാതിരിക്കാൻ സ്കൂളുകളിലെ പി.ടി.എകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. പല്ലിശ്ശേരി അദ്ധ്യക്ഷനായി. സാഹിത്യം, സംഗീതം, പ്രകൃതിസംരക്ഷണം തുടങ്ങിയ മേഖലകളിൽ സംഭാവന നൽകിയ വ്യക്തികൾക്കാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. തുടർന്ന് കവിയരങ്ങും നടന്നു.