
പുനലൂർ: തെന്മല വനാതിർത്തിയിലെ ജനവാസ മേഖലയിൽ കാട്ടാനയടക്കമുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാനുള്ള നടപടികൾ ആരംഭിക്കുന്നു. ആനക്കിടങ്ങുകൾ, സൗരോർജ്ജവേലി, കൃഷിയിടങ്ങളോട് ചേർന്ന വന മേഖലകളിൽ കാട് നീക്കം ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾ ആരംഭിക്കാനാണ് പദ്ധതി. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമായത് കണക്കിലെടുത്ത് പി.എസ്.സുപാൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ തെന്മല ശെന്തുരുണി ഓഡിറ്റോറിയത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.
അതിന്റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കേണ്ട സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. തുടർന്ന് ഫണ്ടിനായി വനം വകുപ്പിൽ റിപ്പോർട്ടും നൽകി കാത്തിരിക്കുകയാണ്. എന്നാൽ ഫണ്ട് അനുവദിച്ച് വരുത്തിൽ കാലതാമസം ഉണ്ടാകുമെന്ന് കണക്കിലെടുത്ത് വനാതിർത്തിയോട് ചേർന്ന് സ്ഥലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കാൻ എം.എൽ.എ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടികൾ ആരംഭിക്കുന്നത്.