rotary-
കൊല്ലം പാലസ് സിറ്റി റോട്ടറി ക്ലബ്ബിന്റെ ഐ ക്യാമ്പ്

കൊല്ലം: ജില്ലാ ആശുപത്രി ഓഫ്താൽമോളജി വിഭാഗം കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂളിൽ കാഴ്ചപരിശോധന ക്യാമ്പ് നടത്തി. റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ അമൃതം പദ്ധതിയുടെ ഭാഗമായി കൊല്ലം പാലസ് സിറ്റി റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ നടന്ന കാമ്പിൽ മുന്നൂറോളം കുട്ടികൾ കണ്ണ് പരിശോധയ്ക്ക് വിധേയരായി.

കാഴ്ച പരിമിതിയുളള കുട്ടികൾക്ക് സൗജന്യമായി കണ്ണട നൽകും. അമൃതം പദ്ധതി ജില്ലാചെയർമാൻ വി.എസ്. റിനു, റവന്യു ഡിസ്ട്രിക്ട് ഡയറക്ടർ പ്രൊഫ.ഡോ.ഡി.ഷൈൻ, ക്ലബ് പ്രസിഡന്റ് എസ്.സഞ്ജീവ് കുമാർ, മുൻ എ.ജി

എൻ. ഗോപിനാഥൻ, സെക്രട്ടറി രാമു ബാലചന്ദ്രൻ, എ.ജി അല്കാസണ്ടർ പണിക്കർ, എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ എസ്.നിഷ എന്നിവരും നീണ്ടകര താലൂക്ക് ആശുപത്രി, പാലത്തറ ഹെൽത്ത് സെന്റർ, കൊല്ലം ജില്ലാആശുപത്രി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും ക്യാമ്പിന് നേതൃത്വം നൽകി.