camp
വനിത ശിശുവികസന വകുപ്പിന്റെയും വനിത സംരക്ഷണ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച

കൊല്ലം: വനിത ശിശുവികസന വകുപ്പിന്റെയും വനിത സംരക്ഷണ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ "ഓറഞ്ച് ദി വേൾഡ്" സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക കാമ്പയിനിന്റെ ഭാഗമായി പൊലീസ് അധികൃതർ, ഹോമിയോ മെഡിക്കൽ ഓഫീസർമാർ, അഭിഭാഷകർ എന്നിവർക്ക് വേണ്ടി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കൊട്ടാരക്കര റൂറൽ പൊലീസ് സൂപ്രണ്ട് എം.എൽ.സുനിൽ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ് അദ്ധ്യക്ഷനായി. ജില്ലാ വനിത സംരക്ഷണ ഓഫീസർ ജി. പ്രസന്നകുമാരി സ്വാഗതം പറഞ്ഞു. ജില്ല വികസന ഓഫീസർ പി.ബിജി, ജില്ല ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.സി.എസ്. പ്രദീപ്, കൊട്ടാരക്കര റൂറൽ വനിതാ സെൽ സി.ഐ ഹസീന എന്നിവർ ആശംസ അർപ്പിച്ചു. കൊല്ലം ഗവ.മെഡിക്കൽ കോളേജ് ഫോറൻസിക് ഡിപ്പാർട്ട്മെന്റ് പ്രൊഫ. രഞ്ജു രവീന്ദ്രൻ 'മെഡിക്കൽ ലീഗൽ പ്രോട്ടോകോൾ പാലനം, എം.ടി.പി ആക്ട്" എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. കൊല്ലം ജില്ല വനിതാ സംരക്ഷണ ഓഫീസർ ജി.പ്രസന്നകുമാരി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികൾ, സ്ഥാപനങ്ങൾ,സേവനങ്ങൾ എന്നിവയെപ്പറ്റി വിശദീകരിച്ചു. കൊല്ലം സഖി വൺ സ്റ്റോപ്പ് സെന്റർ അഡ്മിനിസ്ട്രേറ്റർ ആർ.ലക്ഷ്മി പ്രിയ നന്ദി പറഞ്ഞു.