കൊല്ലം : സി.ബി.എസ്.ഇ ജില്ലാ സഹോദയ ഇന്റർസ്കൂൾ വോളിബാൾ ടൂർണമെന്റ് ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ലിക് സ്കൂളിൽ നടന്നു. സഹോദയ പ്രസിഡന്റും സെന്റ് മേരീസ് പബ്ലിക് സ്കൂൾ ചെയർമാനുമായ ഡോ.ഡി.പൊന്നച്ചൻ ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സി.ബി.എസ്.ഇ സ്കൂളുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും കൊട്ടാരക്കര എം.ജി.എം റെസിഡൻഷ്യൽ സ്കൂൾ രണ്ടാം സ്ഥാനവും കരുനാഗപ്പള്ളി ലോർഡ്‌സ് പബ്ലിക് സ്കൂൾ, ചാത്തന്നൂർ സൈലോർ സെൻട്രൽ സ്കൂൾ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ പ്രിൻസിപ്പൽ മഞ്ജു രാജീവ്, സൈലോർ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ കിഷോർ ആന്റണി, പെരിനാട് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ.മാത്യു തോമസ് എന്നിവർ വിജയികളെ അനുമോദിച്ചു.