കൊല്ലം: ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ 14-ാമത് കൊൽക്കത്ത ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് കൊല്ലം വേദി യാകും. 2023 ഫെബ്രുവരി 25, 26 തീയതികളിൽ കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാനത്തെ വിവിധ ബാർ അസോസിയേഷനുകളിൽ നിന്ന് അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കും. സ്വാഗതസംഘം രൂപീകരണ യോഗം നാളെ വൈകിട്ട് 4ന് തേവള്ളി രാമവർമ്മ ക്ലബിൽ നടക്കും. യോഗത്തിൽ അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ്, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, അഡ്വ. കെ.സോമപ്രസാദ്, അഡ്വ. ഇ.കെ.നാരായണൻ, അഡ്വ. സി.പി.പ്രമോദ്, മുൻ എം.പി പി.രാജേന്ദ്രൻ, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് ലോയേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ.ഷിബുവും സെക്രട്ടറി അഡ്വ. കെ.പി.സജിനാഥും അറിയിച്ചു.